Today: 05 May 2024 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Photo #1 - Germany - Otta Nottathil - neue_vorstand_frankfurt_sports_and_familien_verein
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

ഏപ്രില്‍ 21 ന് നോര്‍ഡ്വെസ്ററ് സെന്റര്‍ സാല്‍ബൗവില്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും ജോര്‍ജ് ജോസഫും, സേവ്യര്‍ പള്ളിവാതുക്കലും യഥാക്രമം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ചില പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

എല്ലാ വര്‍ഷവും നടത്തിവരുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 22 ന് നടത്താന്‍ തീരുമാനിച്ചു. കൂടാതെ 2025 ല്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തി വരുന്ന ഫാമിലി മീറ്റ് പരിപാടിയും നടത്തുവാന്‍ തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി അരുണ്‍കുമാര്‍ അരവിന്ദാക്ഷന്‍ നായര്‍ (പ്രസിഡന്റ്), ജോര്‍ജ് ജോസഫ് (വൈസ് പ്രസിഡന്റ് ), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), യൂത്ത് പ്രധിനിധികളായി സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു മാമ്പ്രയില്‍ എന്നിവരേയും, ഓഡിറ്ററായി മൈക്കിള്‍ പാലക്കാട്ടിനെയും ഐക്യ കണ്ഠേന തിരഞ്ഞെടുത്തു. ആന്റണി തേവര്‍പാടം, ജോണ്‍ മാത്യു എന്നിവര്‍ വരണാധികാരികള്‍ ആയിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ളബ്ബിനെ വളരെ നന്നായി നയിച്ചിരുന്ന മുന്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന് നന്ദി അറിയിച്ചു.

ജര്‍മനിയില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കുകയും ഇന്നും സജീവമായി നിലനില്‍ക്കുകയും ചെയുന്ന ഏക മലയാളി സ്പോര്‍ട്സ് ക്ളബ് ആണ് ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന്‍ ഫ്രാങ്ക്ഫര്‍ട്ട്. ക്ളബ് അംഗങ്ങള്‍ എല്ലാ ശനിയാഴ്ചയും ബാഡ്മിന്റണ്‍, വോളീബോള്‍ ഇനങ്ങളില്‍ പരിശീലിച്ചു വരുന്നു. ക്ളബ് പതിവായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫാമിലി മീറ്റ്, പുതുവത്സര ആഘോഷം എന്നിവ നടത്തിവരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയതായി കുടിയേറുന്ന കായിക പ്രേമികളായ ഇന്ത്യന്‍ കുടംബങ്ങള്‍ക്ക് പ്രത്യേകിച്ചു മലയാളികളുടെ ഗൃഹാതുരത്വത്തിന് ഒരറുതിവരെ മാറ്റം വരുത്താന്‍ ക്ളബ് ഒരു നല്ല പങ്കു വഹിച്ചു വരുന്നു.

Contact : isfvfrankfurt@gmail.com
- dated 24 Apr 2024


Comments:
Keywords: Germany - Otta Nottathil - neue_vorstand_frankfurt_sports_and_familien_verein Germany - Otta Nottathil - neue_vorstand_frankfurt_sports_and_familien_verein,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
meeting_with_holy_Catholica_bava_Ind_orthodox_church_germany
ജര്‍മ്മനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ പരി.കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
goebbels_house_give_away
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട് Recent or Hot News
തുടര്‍ന്നു വായിക്കുക
ഈ 10 തൊഴിലുടമകള്‍ ജര്‍മ്മനിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
birthrate_weddings_germany_record_low
ജര്‍മ്മനിയില്‍ ജനനവും വിവാഹവും ഏറ്റവും താഴ്ന്ന നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
population_growth_germany_slow
ജര്‍മ്മനിയിലെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
press_freedom_under_attack_watch_dog
മാധ്യമ സ്വാതന്ത്ര്യം ആക്രമണത്തിന്‍ കീഴിലെന്ന് വാച്ച് ഡോഗ് സൂചിക
തുടര്‍ന്നു വായിക്കുക
isrel_haters_occupy_berlin_uni
ഇസ്രായേല്‍ വിദ്വേഷികള്‍ ബര്‍ലിന്‍ സര്‍വകലാശാല പിടിച്ചടക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us